Tag: Love well

ഹാര ഹാച്ചി ബു

ജപ്പാനിലെ ഒക്കിനാവ പ്രദേശം ദീർഘായുസ്സിന്റെ പേരിൽ ലോകപ്രശസ്തമാണ്.  ദീർഘായുസ് എങ്ങനെ ലഭിക്കുന്നു എന്ന് ചോദിച്ചാൽ ജപ്പാൻകാരുടെ ഭക്ഷണക്രമവുമായി അതിന് അടുത്ത ബന്ധമുണ്ടെന്ന് കാണാം. ഒക്കിനാവയിലെ പരമ്പരാഗത ജീവിതശൈലിയുമായി ബന്ധപ്പെട്ട് ഹാര ഹാച്ചി ബു (Hara Hachi Bu) എന്ന ആശയം പ്രസിദ്ധമാണ്. ഏകദേശം 80 ശതമാനം വയറുനിറയുമ്പോൾ ഭക്ഷണം നിർത്തുക എന്നതാണ് ഇതിന്റെ  അർത്ഥം. വിശപ്പും വയറുനിറവുമെല്ലാം ശ്രദ്ധിച്ച് അമിതഭക്ഷണം ഒഴിവാക്കാനുള്ള ഒരു ജീവിതശൈലി ആശയം.ഇന്ത്യൻ സാഹചര്യത്തിലും ഈ ശീലത്തിന് പ്രസക്തിയുണ്ട്. വിശപ്പില്ലെങ്കിലും പതിവുകൊണ്ട് ഭക്ഷണം കഴിക്കുക, ടെലിവിഷനോ മൊബൈൽ ഫോണോ നോക്കിക്കൊണ്ട് അമിതമായി ഭക്ഷണം കഴിക്കുക, മധുരപലഹാരങ്ങളും സംസ്‌കരിച്ച...

അനുകരിക്കാം ജപ്പാൻശൈലി

ആരോഗ്യകരമായ ജീവിതത്തിന്റെയും പ്രസാദപൂർണ്ണമായ വാർദ്ധക്യത്തിന്റെയും മികച്ച ഉദാഹരണമായി എല്ലാവരും ഒന്നുപോലെ അംഗീകരിക്കുന്ന ഒരു രാജ്യമാണ് ജപ്പാൻ. തങ്ങളുടെ തൊണ്ണൂറുകളിൽ പോലും സ്വതന്ത്രമായും ആരോഗ്യപ്രദമായും ജീവിക്കുന്നതിൽ ജപ്പാൻകാർ പുറകിലല്ല. എന്താണ് ജപ്പാൻകാരുടെ സന്തോഷത്തിന്റെയും ദീർഘായുസിന്റെയും ആരോഗ്യത്തിന്റെയും രഹസ്യം? ജപ്പാൻകാരിൽനിന്ന് പഠിക്കാവുന്ന ആദ്യത്തെ പാഠം ജീവിതത്തിന് ഒരു ലക്ഷ്യം ഉണ്ടായിരിക്കണമെന്നതാണ്. പലർക്കും അറിയാവുന്ന ഒരു ആശയമാണ് ജപ്പാൻ സംസ്‌കാരത്തിലെ ഇകിഗായ്.  എന്താണ് ഇകിഗായ് എന്നുചോദിച്ചാൽ ചെറിയ കാര്യങ്ങൾ ഏറ്റവും മനോഹരമായും ആസ്വദിച്ചും ചെയ്യുക എന്നതാണെന്ന് പറയാം.  ഉദാഹരണത്തിന്   ചെടികൾക്ക് വെള്ളമൊഴിക്കുക, കൊച്ചുമക്കളോടൊപ്പം സമയം ചെലവഴിക്കുക, പ്രാർത്ഥിക്കുക, സുഹൃത്തുക്കളെ സന്ദർശിക്കുക, കുടുംബത്തിനായി ഭക്ഷണം...

No posts to display