നിങ്ങള്‍ക്ക് നല്ലൊരു പ്രഫഷനലോ കലാകാരനോ അഭിനേതാവോ എഴുത്തുകാരനോ ആകാന്‍ പറ്റിയേക്കും. പക്ഷേ അതോടൊപ്പം ഒരു നല്ല മനുഷ്യന്‍ കൂടിയാകാന്‍ കഴിയുമ്പോഴേ നിങ്ങളിലെ മനുഷ്യത്വം- മനുഷ്യന്‍ ആയിരിക്കുന്ന അവസ്ഥ- പൂര്‍ണ്ണമാകുകയുള്ളൂ. ഒരാളിലെ മനുഷ്യത്വം പൂര്‍ണ്ണത...
ഓര്‍മ്മകളെ പൂരിപ്പിക്കുന്ന ചിത്രമാണ് 96. വിട്ടുപോയ ഓര്‍മ്മകളെയും നഷ്ടമായ പ്രണയങ്ങളെയും മറവിയുടെ ജാലകത്തിരശ്ശീലകള്‍നീക്കി അത് പുറത്തേക്ക് കൊണ്ടുവരികയും കൂടെ നടക്കാന്‍ പ്രേരണ നല്കുകയും ചെയ്യുന്നു. ഒരിക്കലെങ്കിലും ഏതെങ്കിലും പ്രണയങ്ങളെ ഉള്ളില്‍കൊണ്ടു നടക്കുകയും എന്നാല്‍...
ഇരകൾ വേട്ടയാടപ്പെടാനുള്ളവരാണ്. വേട്ടക്കാരൻ ശക്തനും ഇര ദുർബലനുമാകുന്നു.വേട്ടക്കാരൻ എത്രത്തോളം ശക്തനാണോ അത്രത്തോളം ഇരയുടെ ചെറുത്തുനില്പ് ദുർബലമാകുന്നു. ആത്യന്തികമായി പറഞ്ഞാൽ ഇരയും വേട്ടക്കാരനും തമ്മിലുള്ള ഓട്ടമത്സരമാണ് ജീവിതം. ഈ മത്സരത്തിൽ തോറ്റുപോകുന്നത് ഇരയാണ്. കാരണം...
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ എന്ന് സലീം കുമാറിന്റെ പ്രശസ്തമായ ഒരു ഡയലോഗുണ്ട്. ഒരു കുട്ടനാടന്‍ ബ്ലോഗ് കണ്ടിറങ്ങിയപ്പോള്‍തോന്നിയതും അതു തന്നെ. എന്തിനോ വേണ്ടിയുള്ള ഒരു സിനിമ. രണ്ടേ കാല്‍ മണിക്കൂറും പണവും...
പ്രണയവും പ്രതികാരവും പിന്നെ കണ്ണീരും. ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയെ ഒറ്റവാക്കില്‍ ഇങ്ങനെ നിര്‍വചിക്കാം. ജോഷി ചിത്രങ്ങളില്‍ സെന്റിമന്റ്‌സും വയലന്‍സും കൂടുതലുള്ള ചിത്രം എന്നും...
വീരപരിവേഷമോ അതിമാനുഷികതയോ ഇല്ലാത്ത നായകന്‍. അതാണ് രമേഷ് പിഷാരടിയുടെ രണ്ടാമത് സംവിധാനത്തില്‍ പുറത്തിറങ്ങിയ ഗാനഗന്ധര്‍വന്‍ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം. കലാസദന്‍ ഉല്ലാസ് എന്ന ആ കഥാപാത്രം ഒരുപക്ഷേ കലയും സംഗീതവും എഴുത്തുമെല്ലാമായി ബന്ധപ്പെട്ട്...
പുതിയ കാലത്തിലെ പെണ്‍കുട്ടിയെ അവതരിപ്പിക്കാന്‍ ഇപ്പോള്‍ ഐശ്വര്യലക്ഷ്മിയല്ലാതെ മറ്റൊരു നടിയുണ്ടോ മലയാളത്തില്‍? ജിസ് ജോയിയുടെ മൂന്നാമത് ചിത്രമായ വിജയ് സൂപ്പറും പൗര്‍ണ്ണമിയും കണ്ടിറങ്ങിയപ്പോള്‍ ആദ്യം തോന്നിയത് അതാണ്. മായാനദിയിലും വരത്തനിലും നാം കണ്ടത്...
ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പനെ വായിച്ചിട്ടുള്ളവര്‍ക്ക് ഒരു പക്ഷേ തൊട്ടപ്പന്‍ സിനിമ ഇഷ്ടമാകണം എന്നില്ല. നിറത്തിന്റെയും സൗന്ദര്യത്തിന്റെയും അതിരുകളെ ഭേദിച്ചു വന്ന വിനായകന്റെ, ആദ്യത്തെ ടൈറ്റില്‍ റോള്‍ സിനിമയെന്ന പ്രതീക്ഷയുമായി ചെല്ലുന്നവര്‍ക്കും സിനിമ ഇഷ്ടമാകണം...
ഓണക്കാലത്ത് നാലു മലയാള സിനിമകളാണ് പുറത്തിറങ്ങിയത്. മോഹന്‍ലാലിന്റെ ഇട്ടിമാണി, പൃഥിരാജിന്റെ ബ്രദേഴ്‌സ് ഡേ, രജീഷ വിജയന്റെ ഫൈനല്‍സ്, നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമ.
ആദ്യ രണ്ടു ചിത്രങ്ങളും പരമ്പരാഗത രീതിയിലുള്ളതും ഏകകേന്ദ്രീകൃതമായ പ്രമേയത്താല്‍...
മനമോടാത്ത കുമാർഗ്ഗമില്ലെടോ.. കുമാരനാശാന്റെ പ്രശസ്തമായ ഒരു വരിയാണ് ഇത്. ആലോചിച്ചുനോക്കിയാൽ അത് ശരിയുമാണ്. ഏതൊക്കെ അവസരങ്ങളിൽ, എങ്ങനെയൊക്കെയാണ് മനസ്സ് കുതറിയോടിയിട്ടുള്ളത്? അതൊക്കെ നാം ദുഷ്ടരായതുകൊണ്ടായിരുന്നോ. ഒരിക്കലുമല്ല. മറിച്ച് മനുഷ്യരായതുകൊണ്ടായിരുന്നു. ചില ദൗർബല്യങ്ങളും ബലഹീനതകളും...
ഇത് ഒരു ചലച്ചിത്രാസ്വാദനമല്ല, മറിച്ച് മുറിവേറ്റ ജീവിതങ്ങളുടെ വക്കില്‍ നിന്ന് ചോര പൊടിയുന്നതുകാണുമ്പോഴുണ്ടാകുന്ന നടുക്കവും വേദനയും ഉണര്‍ത്തിയപ്പോഴുണ്ടായ പ്രതികരണം മാത്രമാണ്. നമ്മള്‍ കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യാതെ പോകുന്ന എത്രയോ ജീവിതങ്ങളാണ് ചുറ്റുപാടുകളിലുള്ളത്...
ഒടിയന്‍ കണ്ടിറങ്ങിയപ്പോള്‍ അറിയാതെ ചുണ്ടില്‍ വന്ന പാട്ടാണ് ഇത്. എന്തൊക്കെയായിരുന്നു ആശകളും അമിതപ്രതീക്ഷകളും. ശരിയായിരുന്നു മലയാള സിനിമയില്‍ ഒരു കഥാപാത്രമായി ഇന്നേവരെ ഒടിയന്‍ എന്ന പുരാവൃത്തം പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആ സബ്ജക്ട് പുതുമയുള്ളതായിരുന്നു....